ദോഹ, ഹൃസ്സാ സന്ദര്ശനാര്ഥം ഖത്തറിൽ എത്തിയ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽ കുമാറിനെ ദോഹ എയർപോർട്ടിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ഭാരവാഹികൾ സ്വീകരിച്ചു, പ്രസിഡന്റ് ജിജി ജോൺ, സെക്രട്ടറി റെജി കെ ബേബി, തോമസ് കുര്യൻ, ഓ. ......

ദോഹ, ഖത്തറിലെ ഇന്ത്യക്കാരുടെ ഉന്നമനത്തിനും പുരോഗതിക്കും വിവിധ മേഖലകളിലുള്ള അവരുടെ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രസിഡന്റ്മാർ ഖത്തറിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഐ എം എഫ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടി ഇൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.
തുടർവിജയം നേടിയ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ എന്നിവരാണ് മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്തത് . കമ്യുണിറ്റി സെന്റർയാഥാർഥ്യമാക്കാൻ പരിശ്രമിക്കുമെന്ന് പറഞ്ഞ ഐ സി സി പ്രസിഡന്റ് എ പിമണികണ്ഠൻ വിപുലമായസൗകര്യങ്ങളോടെ വിശാലമായ വായനാമുറിയുമായി ഐ സി സി ലൈബ്രറി ഇന്ത്യൻ സമൂഹത്തിനായി ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസമുള്ള വീട്ടമ്മമാർക്കായി അവരവരുടെ മേഖലകളിൽ ജോലി ലഭ്യമാക്കുന്ന ഏകീകൃത സംവിധാനം ഐ സി സി യിൽ ഒരുക്കുമെന്നും തൊഴിലാളികൾക്കായി ലേബർക്യാമ്പ്കലോത്സവം സംഘടിപ്പിക്കുമെന്നും ഐ സി സി പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു.
കമ്മ്യുണിറ്റി സ്കൂൾ ഇന്ത്യൻഎംബസിയുടെഇടപെടൽ കൂടി അനിവാര്യമായ വിഷയമാണെന്നും ഐ സി സി പ്രസിഡന്റ് പറഞ്ഞു.
ഖത്തറിലെ റിമോട്ട് ഏരിയയിൽ നടന്നു വരുന്ന കോൺസുലാർ സർവീസ് കൂടുതൽസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.ഖത്തറിലെ ജയിലുകളിൽ ഇന്ത്യക്കാരായ 700ൽ പരം ആളുകൾകഴിയുന്നതായും കൂടുതൽചെക്കുകേസുകളിലും മയക്കുമരുന്ന് വാഹകരുമായി പിടികൂടപെട്ടവരുമാണ് ജയിലിൽ കഴിയുന്ന ഇന്ത്യക്കാർ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ടെന്ന് അഭിപ്രായ പെട്ട ഷാനവാസ് ബാവ തായ് ലാൻഡ് പോലുള്ള രാജ്യങ്ങളിലൂടെ മയക് മരുന്ന് ലോബി ഓപറേറ്റ്ചെയ്യുന്നപ്രവണതയാണ് അടുത്തകാലത്ത് പിടികൂടുന്നസംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നു പറഞ്ഞു. ......
ദോഹ: ഐ.സി.സി ,ഐസി ബി എഫ് , ഐ എസ് സി അപെക്സ് ബോഡിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ കമ്മ്യൂണിറ്റി നേതാക്കൾക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്വീകരണവും വിജയാഘോഷവും സംഘടിപ്പിച്ചു ആഘോഷ സംഗമം വേൾഡ് കെ എം സി സി വൈ പ്രസിഡണ്ടും കെഎംസിസി ഖത്തർ ഉപദേശക സമിതി ആക്ടിങ് ചെയർമാനുമായ എസ് എ എം ബശീർ ഉദ്ഘാടനം ചെയ്തു . കെ എം സി സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. ......
ദോഹ:സ്വകാര്യ സന്ദർശനാർത്ഥം കൊയിലാണ്ടി യിൽ നിന്നും ദോഹയിലെത്തിയ കൊയിലാണ്ടി - യു എ ഇ സാമൂഹ്യ പ്രവർത്തകനും കലാകാരനുമായ അബ്ദുൽ ഖാദർ പരപ്പാളകത്തിന് കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ എക്സികുട്ടീവ് ദോഹയിൽ സ്വീകരണം നൽകി.
ജനറൽ സിക്രട്ടറി അനിൽ പൂക്കാട് സ്വാഗതം പറഞ്ഞ യോഗം പ്രസിഡന്റ് മൻസൂർ അലി അധ്യക്ഷം വഹിച്ചു. ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ്സ ഉദ്ഘാടനം ചെയ്തു. ......
ഖത്തറിലെ മലയാളി ഇൻഫ്ലുവൻസേഴ്സിന്റെ കൂട്ടായ്മ QMI, മൂൺ ഇവന്റ്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇൻസ്പെയറ 2025 ൽ പ്രശസ്ത മെന്റലിസ്റ്റും മിറക്കിൾ ബസ്റ്ററുമായ ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന ട്രിക്സ് മാനിയ ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും.. ഖത്തറിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ചുരികയുടെ സംഗീതവിരുന്നും തുടർന്നുണ്ടാവും.. ......
ഖത്തർ കായിക ദിനത്തോട് അനുബന്ധിച്ച് ക്യൂ മലയാളം ഖത്തർ ഒരുക്കുന്ന സ്പോർട്ട്സ് ഡേ, ഈ വരുന്ന ഫെബ്രുവരി 28, വെള്ളി രാവിലെ 9 മണി മുതൽ അബൂ ഹമൂറിലെ കാബ്രിഡ്ജ് സ്കൂളിൽ വെച്ച് നടത്തുന്നു. ദിലീഷ് കൺവീനറും അജാസ് അലി മൻസൂർ മൊയ്ദീൻ എന്നിവർ ജോയിന്റ് കൺവീനറും അടങ്ങിയ കമ്മറ്റി പരിപാടികൾ ആസൂത്രണം ചെയ്യും . ......
ദോഹ. ഖത്തറിലെ ആയൂർവേദ ചികിത്സാ മസാജ് സെന്റർ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.......